തൃശൂർ: ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാറ്റിക് കോംപ്ലക്സിന് കിരീടം. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. പുരുഷ വിഭാഗത്തിൽ പൃഥിവിൻ അനീഷ്, വനിത വിഭാഗത്തിൽ ആൻസില എ കെ എന്നിവർ ചാമ്പ്യന്മാരായി. മണപ്പുറം ഫൗണ്ടേഷൻ ചെയർമാൻ വി പി നന്ദകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി വാർഡ് മെമ്പർ ബാബു ബൈജു അധ്യക്ഷത വഹിച്ചു. മണപ്പുറം സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാനം രേഖ എം പി, ഡോ. ഷാജി എന്നിവർ നിർവഹിച്ചു. സംസ്ഥാനതല നീന്തൽ മത്സരങ്ങൾ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.

Report :  Anju V Nair (Accounts Manager)

Leave Comment