സ്വിച്ച് ഓണ്‍ കര്‍മ്മം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു

കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തില്‍ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി റേഡിയോ ജയ്‌ഹോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ റേഡിയോ ജയ്ഹോയ്ക്ക് കഴിയട്ടെയെന്ന് കെ.സുധാകരന്‍ എം.പി പ്രത്യാശ പ്രകടിപ്പിച്ചു.

വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലേക്ക് എത്തുന്നത്. ആപ്പിള്‍,ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലും വെബ് സൈറ്റുകളിലും റേഡിയോ ജയ്ഹോ ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ലോകത്തിന്റെ ഏത് കോണിലും റേഡിയോ ജയ്ഹോയുടെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം.ശ്രോതാക്കളെ ആകര്‍ഷിക്കുന്ന ഓരോ മണിക്കൂറിലും പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള വാര്‍ത്തകള്‍ക്ക് പുറമെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവ പ്രക്ഷേപണം ചെയ്യും.ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റേഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്. റേഡിയോ ജയ്ഹോയുടെ തീം സോങ് കെപിസിസി പ്രസിഡന്റ് പ്രകാശനം ചെയ്തു. മുതിര്‍ന്ന നേതാവ് എകെ ആന്റണി,മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ആശംസ അറിയിച്ച് പ്രസംഗിച്ചു.
ക്യാപ്ഷന്‍-(ജെപിജെ-44) റേഡിയോ ജയ്‌ഹോയുടെ സ്വിച്ച് ഓണ്‍ കമര്‍മ്മം കെപിസിസി പ്രസിഡന്റ് നിര്‍വഹിക്കുന്നു

ജെപിജെ 4-കെപിസിസി പ്രസിഡന്റ് ഭരണഘടനാ ആമുഖം പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുക്കുന്നു

ജെപിജെ 14 -ദേശീയ പതാക ഉയര്‍ത്തുന്നു

ജെപിജെ 11- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്നു.

Leave Comment