ജൂബിൻ ജോൺസൻ ജോർജിന്റെ സംസ്കാരം വ്യാഴാഴ്ച്ച ന്യൂയോർക്കിൽ – ബിജു ചെറിയാൻ

Spread the love

ന്യുയോര്‍ക്ക്: കഴിഞ്ഞ ദിവസം നോർത്ത് കരോലിനയിൽ നിര്യാതനായ ജൂബിന്‍ ജോണ്‍സൻ ജോർജിന്റെ (34) സംസ്‌കാരം ഓഗസ്റ്റ് 25-വ്യാഴാഴ്ച്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നടക്കും. ജൂബിൻ നോർത്ത് കരോലിനയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു.

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ദീർഘ കാലമായി താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകൽ പൂക്കോട്ട് കുടുംബാംഗമായ ജോണ്‍സൻ ജോർജ് (ന്യൂ യോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിട്ടി റിട്ടയേഡ് സൂപ്പർ വൈസർ)ലീലാമ്മ -ജോൺസൻ ദമ്പതികളുടെ ഇളയ പുത്രനാണ് ജൂബിൻ. അടൂർ പൂഴിക്കാട്ട് വിളയിൽ കുടുംബാംഗമാണ് മാതാവ്. ബിബിൻ ജോൺസൻ ജോർജ് ഏക സഹോദരനും കാലേബ് ജോർജ് ഏക പുത്രനുമാണ്.

25-ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ദേവാലയത്തിൽ ( 134 FABER STREET , STATEN ISLAND , NY) പൊതുദര്ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ് . ഇടവക വികാരി റെവ .ഫാദർ .ജോൺസൻ പി എബ്രഹാം ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഫെയര്‍വ്യൂ സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റുമായ ജോയിക്കുട്ടി ജോർജ് പിതൃ സഹോദരനാണ് . ജോബിൻ ജോൺസൻ ജോർജിന്റെ ആകസ്മിക വേർപാടിൽ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ന്റ് , സ്റ്റാറ്റന്‍ ഐലന്‍ന്റ് മലയാളി അസോസിയേഷൻ , ഇതര സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ അനുശോചിച്ചു .

VIEWING AND FUNERAL SERVICE THE MARTHOMA CHURCH OF STATEN ISLAND , 134 FABER STREET , STATEN ISLAND, NY). TIME 8 .30 AM -11 .30 AM

BURIAL SERVICE FAIRVIEW CEMETRY , 1852 Victory BLVD , STATEN ISLAND, NY)

Author