ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപതംബര്‍ 12ന് നടക്കുന്ന ഘോഷയാത്രയില്‍ തൊഴില്‍ വകുപ്പിന് വേണ്ടി ഫ്‌ളോട്ട് നിര്‍മ്മിക്കുന്നതിന് ഡിസൈനുകള്‍ ഉള്‍പ്പെടുയുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഫ്‌ളോട്ട് നിര്‍മ്മാണത്തില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. റോഡില്‍ നിന്നും 16 അടി ഉയരം, 18 അടി നീളം, പത്ത് അടി വീതി എന്ന പരമാവധി അളവിലാണ് ഫ്‌ളോട്ട് നിര്‍മ്മിക്കേണ്ടത്. ഡിസൈന്‍,തീം നോട്ട്, ബഡ്ജറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ച സീല്‍ഡ് ക്വട്ടേഷനുകള്‍ സെപ്തംബര്‍ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി നേരിട്ടോ,ലേബര്‍ കമ്മിഷണര്‍, ലേബര്‍ കമ്മിഷണറേറ്റ്, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ (പി ഒ), പി എം ജി തിരുവനന്തപുരം 33 എന്ന വിലാസത്തിലോ ലഭിക്കേണ്ടതാണ്്. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് നാലിന് ലേബര്‍ കമ്മീഷണറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഹാജരുള്ള സേവനദാതാക്കളുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകളും മാതൃകകളും പരിശോധിച്ച് ഉചിതമായവ തെരഞ്ഞെടുത്തുകൊണ്ടുള്ള ലേബര്‍ കമ്മീഷണറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്് 9745507225, 9846046510 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്
കയര്‍ തൊഴിലാളികളുടെ ബോണസ് : യോഗം 29ന്
തിരുവനന്തപുരം ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓണം ബോണസ് തീരുമാനിക്കുന്നതിന് കയര്‍ ഉല്പാദകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘം സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഈ മാസം 29ന് രാവിലെ 11മണിയ്ക്ക്് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കയര്‍ മേഖലയിലെ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍
9745507225