ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോഹിനിയാട്ടം കോഴ്സിലേയ്ക്ക് പ്രവേശനത്തിനായുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി മോഹിനിയാട്ടം വിഭാഗത്തിൽ എത്തിച്ചേരണം. ക്ലാസ്സുകൾ അന്ന് തന്നെ ആരംഭിക്കും. കോഴ്സ് ഫീസിന്റെ ആദ്യ ഗഡുവായ 7,500/- രൂപ 29ന് സർവ്വകലാശാലയിൽ അടയ്ക്കേണ്ടതാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment