ഒറ്റമുറിചായ്പ്പിലെ അന്തിയുറക്കത്തിന് വിരാമം; ശിൽപയ്ക്ക് സ്നേഹഭവനമൊരുങ്ങി

Spread the love

തൃശൂർ: ആധിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു. ശില്പയ്ക്കും സഹോദരിമാർക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. ലയൺസ്‌ ക്ലബ്ബിന്റെ സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ലയൺസ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില നിർവഹിച്ചു. കുട്ടനെല്ലൂർ ഗവണ്മെന്റ് അച്യുതമേനോൻ കോളേജിൽ പഠിക്കുന്ന ശിൽപയ്ക്ക് കോവിഡ് കാലത്ത് പഠനസാമഗ്രികൾ നൽകിയ ലയൺസ്‌ ക്ലബ് അധികൃതർ ഒറ്റമുറി

വീടിന്റെ ശോച്യാവസ്ഥ കണ്ട് വീട് നിർമിച്ചു നല്കാൻ തീരുമാനിച്ചിരുന്നു. ശിൽപയുടെ അച്ഛന് കൂലിപ്പണിയാണ്. നിത്യവൃത്തിക്ക് ബുധിമുട്ട് നേരിടുന്ന ശിൽപയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം അപ്രാപ്യമായിരുന്നു. ഇവിടേക്കാണ്‌ ലയൺസ്‌ ക്ലബ്ബിന്റെ സഹായമെത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സ്നേഹഭവനം. പദ്ധതിയുടെ ഭാഗമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങലാണ് ലയൺസ്‌ ക്ലബ് നടത്തുന്നത്.

ചടങ്ങിൽ തൃശൂർ പൂരം ലയൺസ്‌ ക്ലബ് പ്രസിഡന്റ് രാജീവ് വി ബി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർ അഷ്‌റഫ്, റീജനൽ ചെയർമാൻ ജെയിംസ് മാളിയേക്കൽ, സോണൽ ചെയർമാൻ ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ക്ലബ്ബ് ഭാരവാഹികളായ പ്രിൻസ് മാളിയേക്കൽ, സുരേന്ദ്രൻ എൻ സി എന്നിവർ പ്രസംഗിച്ചു.

Report : Asha Mahadevan

Author