കേരള അസോസിയേഷൻ ഓഫ്‌ ഡാലസ്‌ ഓണാഘോഷം അതിവിപുലമായി അർത്ഥവർത്തായി ആഘോഷിച്ചു – അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് : കേരള അസോസിയേഷൻ ഓഫ്‌ ഡാലസ്‌ സംഘടിപ്പിച്ച ഓണാഘോഷം 2022 സെപ്റ്റംബർ 10 ന് രാവിലെ 10.30 മണിക്ക് കോപ്പലിലെ സെന്റ് അല്ഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കേരള അസോസിയേഷന്റെ ഓണാഘോഷത്തിൽ ഡാലസ്സിലെങ്ങുമുള്ള മലയാളികൾ കുടുംബസമേതം പങ്കെടുക്കുകയുണ്ടായി . ശ്രീമതി. രമണി കുമാർ, സോഷ്യൽ ഡയറക്ടർ ലേഖ നായർ, എഡ്യൂക്കേഷൻ ഡയറക്ടർ ജൂലിയറ്റ് മുളങ്ങൻ, യൂത്ത് ഡയറക്ടർ ആഷിത സജി എന്നിവർ തിരി തെളിയിച്ചു പരിപാടിക്ക്‌ തുടക്കം കുറിച്ചു. അസോസിയേഷൻ മലയാളം ക്ലാസ് വിദ്യാർത്ഥികൾ ദേശീയ ഗാനങ്ങൾ പാടി.

Picture2കോപ്പൽ സിറ്റി പ്രൊ റ്റെം മേയർ ശ്രീ ബിജു മാത്യു ഓണസന്ദേശം നൽകി. കോശി വൈദ്യരുടെ നേതൃത്വത്തിലുള്ള സംഗീതോപകരണങ്ങളുടെ തൽസമയ അകമ്പടിയോടെ ഓണപ്പാട്ടും, ലിപ്സ വിജയ് കേരളനടനവും, ജിജി സ്കറിയയുടെ നേതൃത്വത്തിൽ ഓട്ടന്തുള്ളലും, കെ എ ഡി എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വത്തിൽ വഞ്ചിപ്പാട്ടും വള്ളംകളിയും സംഗീത സദ്യയും ചെണ്ടമേളവും , പുലികളിയും, മാവേലി (ബെന്നി മറ്റക്കര ) – വാമനൻ (അൽസ്റ്റാർ മാമ്പിള്ളി ) എഴുന്നള്ളത്തും അടക്കം കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ വൈവിധ്യമാർന്നതും വർണ്ണാഭമാർന്നതുമായ ഓണപ്പരിപാടികളായി നടത്തി. ഡാളസിലെ അമ്പതിലേറെയുള്ള കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാ രൂപങ്ങൾസദസ്യരെ കേരളത്തിന്റെ നേരനുഭവമുള്ള മധുരമായ ഓർമ്മകളിലേക്കു കോണ്ടുപോയി. ഒപ്പം നടന്ന രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. ദിവ്യവും ദീപ്തവുമായ ഇത്തരമൊരു ചടങ്ങിൽആയിരത്തിനടുത്തു സദസ്യർ പങ്കെടുത്തു.

ഈ അവസരത്തിൽ ഇന്ത്യാ കൾചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററിന്റെ എഡ്യുക്കേഷൻ അവാർഡ്‌ മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്കൂൾ വിദ്യാർത്ഥികൾക്കു പ്രശംസാപത്രങ്ങളും ക്യാഷ്‌ അവാർഡുകളും നൽകപ്പെട്ടു.

Picture3

പ്രത്യേകപരിപാടികളിൽ ഇത്തവണ സംഘടിപ്പിച്ച അത്തപ്പൂക്കളമൽസരത്തിൽ വിജയികളായ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് പരിതോഷികമായി ക്യാഷ് അവാർഡ്‌നൽകി. അസ്സോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവുംസെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദിയും പറഞ്ഞു. പരിപാടിയുടെ

അവതാരകരായി മൻജിത് കൈനിക്കരയും, ജൂലിയറ്റ് മുളങ്ങനും സാങ്കേതിക സഹായം സുരേഷ് അച്യുതൻ, നെബു കുര്യയാക്കോസുംപടമെടുക്കല്‍ ബോബി റെറ്റിനയും ശ്രദ്ധാപൂര്‍വമായിനിർവഹിച്ചു. ഡോ. അജയ് ആര്യങ്ങാട്ടും, ഹിമ രവിന്ദ്രനും മറ്റു രണ്ടു അംഗങ്ങളും അത്തപ്പൂക്കളം ജഡ്ജ്മാരായി.

Picture

കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വച്ചിരുന്നത്‌ വേറിട്ടുനിന്നു. തനതു കേരളരീതിയിലുള്ള ചുമർച്ചിത്രങ്ങളും പ്രദർശ്ശനത്തിൽ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം സെൽഫിയെടുക്കുവാൻ മനോഹരമായൊരുക്കിയ അസ്സോസ്സിയേഷന്റെ ഫോട്ടോ ബൂത്തിൽ എല്ലാവർക്കും അവസരം ഉണ്ടായിരുന്നു. വിഭവ സമൃദ്‌ധമായ ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിച്ചു. അബാകസ് ട്രാവെൽസ്, ക്യാപിറ്റൽ വേണ്ച്ചർസ്, മേഡ് ഫാർമസി, സ്‌പെക്ടറം ഫിനാൻസ് എന്നിവർ ഈ പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി പ്രവർത്തിച്ചു.

Author