ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്. രണ്ടാം സമ്മാനമായ 5 കോടി രൂപ TG 270912 നമ്പറിന് ലഭിച്ചു. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപ വീതമുള്ള 10 മൂന്നാം സമ്മാനങ്ങൾക്ക് TA 292923, TB 479040,TC 204579,TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 നമ്പറുകൾ അർഹമായി. അവസാന 5 അക്കത്തിനുള്ള ഒരു ലക്ഷം രൂപയ്ക്ക് അർഹമായത് 41917 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു. കേരള ഭാഗ്യക്കുറിയുടെ പൂജ ബമ്പർ ടിക്കറ്റ് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.

Leave Comment