മാപ്പ് ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും ശ്രദ്ധേയമായി

Spread the love

ശ്രീജിത്ത് കോമത്തിന്റെ നേതൃത്വത്തിൽ കേരളത്തനിമയോടെ ഒരുക്കിയ അത്തപൂക്കളവും, താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെ അകമ്പടിയോടെ ചെണ്ടമേളവും ആർപ്പുവിളികളുമായി മാവേലിമന്നനെ മാപ്പ് ഭാരവാഹികൾ വേദിയിലേക്ക് ആനയിച്ചു. മാപ്പ് ജനറൽ സെക്രട്ടറി ശ്രീ ജോൺസൺ മാത്യു സ്വാഗതം പറഞ്ഞു. ശ്രീജിത്ത് കോമത്ത് സിജു ജോൺ എന്നിവരായിരുന്നു മാസ്റ്ററോഫ് സെറിമണി.

Picture2

റേച്ചൽ ഉമ്മൻ അമേരിക്കൻ നാഷണൽ ആന്തവും ബിജു എബ്രഹാം ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഇത്തവണത്തെ ഓണാഘോഷത്തിന്റെ മുഖ്യ അതിഥി അരൂർ MLA യും പ്രശസ്ത പിന്നണി ഗായികയുമായ ദലീമ ജോജോ ആയിരുന്നു. കൌൺസിൽ മാൻ ഡേവിഡ് ഓ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് എലെക്ട് ജേക്കബ് തോമസ് തുടങ്ങി ധാരാളം പ്രമുഖർ പങ്കെടുത്തു.

പ്രസിഡന്റ് തോമസ് ചാണ്ടി മാപ്പ് ഈ വർഷം നടത്തിയ എല്ലാ പരിപാടികളുടെയും ഹൈലൈറ്സ് കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. Picture3

വ്യത്യസ്ഥതകൊണ്ടും ജനപങ്കാളിത്തം കൊണ്ടും സജീവമായ ഒരു വർഷമായിരുന്നു മാപ്പിന് 2022. എന്നും അഭിമാനിക്കാവുന്ന ഈ നേട്ടം നേടിത്തന്ന എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും പ്രസിഡന്റ് അറിയിച്ചു. ഇത്തവണത്തെ ഫോമ മെക്സിക്കോ കൺവെൻഷനിൽ മാപ്പ് മികച്ച സംഘടനായി തെരഞ്ഞെടുത്ത സന്തോഷം പ്രസിഡന്റ് തോമസ് ചാണ്ടി സദസ്സുമായി പങ്കുവെച്ചു.

ഇത്തവണ മെക്സിക്കോ കൺവെൻഷനിൽ വിജയിച്ച പുതിയ ഫോമാ ഭാരവാഹികളെ മാപ്പ് വേദിയിൽ സ്വീകരണം നൽകി ആദരിച്ചു. ഫിലാഡെൽഫിയിലെ സഹോദര സംഘടന നേതാക്കൾ, ഡൽമാ, കാഞ്ച് , കല , ഫൊക്കാന, ട്രൈസ്റ്റേറ്റ് സംഘടനകളുടെ നേതാക്കൾ എന്നിവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ Picture

ഓണസദ്യക്കു ശേഷം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചുകൊണ്ടു പ്രശസ്ത ബോളിവുഡ് ഡാൻസർ നീരവ് ഭവ്‌ലെച്ച ഒരുക്കിയ DJ ശരിക്കും ഒരു കലാശക്കൊട്ടായിരുന്നു. ട്രെഷറർ കൊച്ചുമോൻ വയലത്തു അതിഥികളോടും പെർഫോർമേഴ്‌സിനോടും വിവിധ സബ് കമ്മിറ്റികളോടും മാപ്പ് കുടുംബാംഗങ്ങളോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. അടുത്തകാലത്തെ മികച്ച ഒരു ഓണാഘോഷം സംഘടിപ്പിച്ച ചാരിതാർഥ്യത്തിലായിരുന്നു മാപ്പ് കമ്മിറ്റി അംഗങ്ങൾ.

Author