സര്‍ക്കാര്‍ വൃദ്ധസദനത്തിന് പുരസ്‌കാരം

Spread the love

സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച വൃദ്ധസദനത്തിനുള്ള വയോ സേവന പുരസ്‌കാരം ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിന്. ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്. ഒക്‌ടോബര്‍ ഒന്നിന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല വയോജനദിന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.