ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ യു.എസ്- ഇന്ത്യ സമ്മിറ്റും, ആനുവല്‍ ഗാലയും ഗംഭിരമായി

ചിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സിന്റെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) യു.എസ്- ഇന്ത്യ ഗ്ലോബല്‍ സമ്മിറ്റും ആനുവല്‍ ഗാലയും വന്‍ വിജയകരമായി നടത്തി. ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച യു.എസ് കോണ്‍ഗ്രസ് മാന്‍ ബില്‍ ഫോസ്റ്റര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു.

എ.എ.ഇ.ഐ.ഒയും ഫെഡറല്‍ ഗവണ്‍മെന്റും അമേരിക്കയിലെ വിവിധ കമ്പനികളും ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിക്കും, ഇന്ത്യന്‍ എന്‍ജീനീയര്‍മാര്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പ്രൊജക്ടുകള്‍ ചെയ്യാന്‍ എ.എ.ഇ.ഐ.ഒ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്യുകയും എ.എ.ഇ.ഐ.ഒ 2021- 22 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, അടുത്ത വര്‍ഷം നടത്താന്‍പോകുന്ന പദ്ധതികള്‍ വിവരിക്കുകയും ചെയ്തു. എ.എ.ഇ.ഐ.ഒയുടെ 2021- 22 നടത്തിയ പ്രവര്‍ത്തന നേട്ടങ്ങളുടെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Picture2

യു.എസ് – ഇന്ത്യ സമ്മിറ്റിന്റെ ചെയര്‍മാന്‍ ഡോ. ദീപക് കാന്ത് വ്യാസ് ഈ സമ്മേളനത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്ന് വിവിധ ബിസിനസ് സാരഥികളേയും, രാഷ്ട്രീയ പ്രവര്‍ത്തകരേയും, കമ്പനി എക്‌സിക്യൂട്ടീവുകളേയും, എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നതാണ്. സമ്മിറ്റിന്റെ കോ- ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ, എ.എ.ഇ.ഐ.ഒ ഭാവിയില്‍ ഫെഡറല്‍ ഗവണ്‍മെന്റ്, സ്റ്റേറ്റ് ഗവണ്‍മെന്റ്, ഇന്ത്യന്‍ ബിസിനസുകാര്‍, കമ്പനി എക്‌സിക്യൂട്ടീവുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് പറഞ്ഞു.

ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌കി സെപ്റ്റംബര്‍ 17 ഇല്ലിയോസില്‍ എന്‍ജിനീയേഴ്‌സ് ഡേ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷന്‍ സദസില്‍ പ്രകാശനം ചെയ്തു. ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ്, സെനറ്റര്‍ ഡോണ്‍ ഹരമണ്‍, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറാ മര്‍ഫി, സെനറ്റര്‍ ആന്‍ ഗിലസപ്പി, സ്റ്റേറ്റ് റപ്രസന്റേറ്റീവ് മാര്‍ക്ക് വാള്‍ക്കര്‍ എന്നിവരും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു.

Picture3

എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് സംഘടനയുടെ 2021 -22 നേട്ടങ്ങളെ നിലനിര്‍ത്തി ലീഡര്‍ഷിപ്പ് അവാര്‍ഡ് സെനറ്റര്‍ ആന്‍ ഗിലപസി നല്‍കി. ഒഹായോവിലുള്ള 4 ബില്യന്‍ ഡോളര്‍ കമ്പനിയായ ഏവിയറ്റ് കോര്‍പറേഷന്‍ സമ്മേളനത്തില്‍ വച്ച് കോര്‍പറേറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കുകയുണ്ടായി. ഏവിയറ്റ് കോര്‍പറേഷനും, എ.എ.ഇ.ഐ.ഒയും ചേര്‍ന്ന് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി പ്രസിഡന്റ് അറിയിച്ചു.

ഇന്ത്യയുടെ ഐ.ടി. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യയില്‍ നിന്ന് സൂം വഴി സമ്മേളനത്തില്‍ ചേര്‍ന്ന് Picture

മുഖ്യ പ്രസംഗം നടത്തി വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി. ഇന്ത്യയില്‍ ഇന്നോവേഷന്‍, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയില്‍ കുതിച്ചുചാട്ടം നടത്തുകയാണെന്ന് പറഞ്ഞു. ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ എ.എ.ഇ.ഐ.ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എ.എ.ഇ.ഐ.ഒ അതിന്റെ ലൈഫ് മെമ്പേഴ്‌സിനെ പ്രത്യേകം ആദരിച്ചു. വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനുംശേഷം ആനുവല്‍ ഗാലയ്ക്കും സമ്മിറ്റിനും തിരശീല വീണു.

Leave Comment