ഉദ്ഘാടനത്തിനൊരുങ്ങി നീലിമ ഫ്‌ളാറ്റ് സമുച്ചയം. കൊല്ലത്ത്‌ 114 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

Spread the love

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ച ക്യു .എസ്. എസ് ‘നീലിമ’ ഫ്‌ളാറ്റ് സമുച്ചയത്തിലെ 114 ഫ്‌ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഉദ്ഘാടനം സെപ്തംബര്‍ 29 രാവിലെ 10.30ന് പള്ളിത്തോട്ടം ഫ്‌ളാറ്റ് സമുച്ചയ അങ്കണത്തില്‍ മത്സ്യബന്ധന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.എം മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഫിഷറീസ് വകുപ്പ് മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, തുറമുഖ വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ക്ക് പരീത്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ടോമി, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ബേസിലാല്‍ ഹ്യൂബര്‍ട്ട്, കെ. രാജീവന്‍, ബിജു ലൂക്കോസ്, ജി. ശാന്തകുമാര്‍, പി. ജയപ്രകാശ്, എഫ്. സ്റ്റീഫന്‍, പുനര്‍ഗേഹം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. 13.51 കോടി രൂപ ചിലവഴിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയത്.

Author