വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

Spread the love

വാഷിംഗ്‌ടൺ:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു.

ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം വാഷിങ്ടണിൻ ഗ്രാന്റ് കൗണ്ടി ഇന്റർനാഷണൽ വിമാനത്താവത്തിൽ നിന്നും സെപ്റ്റ 29നു .രാവിലെ 7 മണിക്കാണ് ആകാശത്തേക്കു പറന്നുയർന്നത്‌.

കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 അടി ഉയത്തിൽ എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത് . .

ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിൽ നിർമ്മിച്ച വിമാനം എട്ടു മിനിറ്റ് ആകാശ പറക്കൽ നടത്തിയ ശേഷം സുരക്ഷിതമായി നിലത്തിറങ്ങി ..ആകാശ പറക്കലിൽ പുറം തള്ളുന്ന ഇന്ധന പൊല്യൂഷൻ ഒഴിവാക്കി സംശുദ്ധമായ അന്തരീക്ഷം ആകാശത്തിലും ശ്ര ഷ്ടിക്കുക എന്നതാണ് ഭാവിയിൽ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്

Author