ഗാന്ധിജയന്തി ആഘോഷം;കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായചിത്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാനും ഗാന്ധിയന്‍ തത്വങ്ങളിലേക്ക് മടങ്ങുവാനും സമയമായെന്ന് പുഷ്പാര്‍ച്ചനക്ക് ശേഷം എകെ ആന്റണി പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു,ജി.സുബോധന്‍,എംഎം നസീര്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിന്‍സന്റ് എംഎല്‍എ,വിഎസ് ശിവകുമാര്‍,വര്‍ക്കല കഹാര്‍,ചെറിയാന്‍ ഫിലിപ്പ്,ടി.ശരത് ചന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍,രഘുചന്ദ്രപാല്‍,നെയ്യാറ്റിന്‍കര സനല്‍,മണ്‍വിള രാധാകൃഷ്ണന്‍, ഷിഹാബുദീന്‍ കാര്യത്ത്, ആറ്റിപ്ര അനില്‍,മുടവന്‍മുകള്‍ രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment