ലഹരിക്കെതിരെ ബോധവത്ക്കരണവുമായി അട്ടപ്പാടിയിൽ ‘നാമ് ഏകിലാ’

Spread the love

ലഹരിക്കെതിരെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന ‘നാമ് ഏകിലാ’ (നമുക്ക് ഉണരാം) ഒക്‌ടോബർ ഏഴിന് രാവിലെ 11ന് അഗളി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ലഹരി ഉപയോഗത്തിനെതിരെ post

പുതുതലമുറയെ ബോധവത്ക്കരിക്കുക, കായിക-മാനസിക വികാസങ്ങൾക്ക് പിന്തുണ നൽകി ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക, അട്ടപ്പാടിയുടെ ഭക്ഷ്യ സംസ്‌ക്കാരത്തിന്റെ പ്രാധാന്യം തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് അട്ടപ്പാടിയിൽ ആരംഭിക്കുന്ന സ്‌നേഹിത സെന്ററിനായി അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, ആദിവാസി യുവജന ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണം, ട്രൈബൽ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം എന്നിവയും നടക്കും. കൂടാതെ ദേശീയ അവാർഡ് നേടിയ പിന്നണി ഗായിക നഞ്ചിയമ്മയെ മന്ത്രി ആദരിക്കും.

 

Author