ടി@ജി ഗെയിം കളിച്ച് നേടാം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍

Spread the love

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗെയിമായ ടാക്കോ ടി@ജി ഗെയിം കളിച്ചാല്‍ സൗജന്യമായി മെക്‌സിന്‍ ഭക്ഷണം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍ നേടാം. ടാക്കോ ബെല്‍ ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്ത ടി@ജി ഗെയിം ഓഫര്‍ പോസ്റ്റുകള്‍ ഉപയോഗിച്ചാണ് ഗെയിം കളിക്കേണ്ടത്. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്ന ഓരോരുത്തര്‍ക്കും അവരവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒരു കോഡ് ലഭിക്കും. ഇതുപയോഗിച്ച് ഒക്ടോബര്‍ 9 വരെ ഇന്ത്യയിലുടനീളമുള്ള ഏത് ടാക്കോബെല്‍ റെസ്‌റ്റോറന്റിലും സൗജന്യമായി ക്രഞ്ചി ടാക്കോ പിന്റോ ബീന്‍ റെഡീം ചെയ്യാം. ലോകത്തെ മുന്‍നിര മെക്‌സിക്കന്‍ റസ്‌റ്റോറന്റ് ബ്രാന്‍ഡായ ടാക്കോബെല്‍ ദേശീയ ടാക്കോ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. ടാക്കോ ബെല്ലിന്റെ ആഗോള ക്യാമ്പയിന്റെ ഭാഗമാണ് ടി@ജി ഗെയിം.

Report : Athira