ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സൂര്യന്‍ അസ്തമിക്കാത്ത രാജ്യമെന്ന് അറിയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്ത ഭരണത്തില്‍ നിന്നും നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്രമാക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിജി രക്തംചൊരിയുന്ന പോരാട്ടങ്ങളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയമല്ല മറിച്ച് സത്യം, സമാധാനം, അംഹിസ എന്നിവയില്‍ ഊന്നിയ സമര മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്.
സ്‌കോക്കിയിലുള്ള ഹെറിറ്റേജ് പാര്‍ക്കിലെ ഗാന്ധി മണ്ഡപത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റുമാരായ അച്ചന്‍കുഞ്ഞ്, ജോസ് തോമസ്, ജനറല്‍ സെക്രട്ടറി ടോബിന്‍ മാത്യു തോമസ്, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, ഐ.ഒ.സി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ഐ.ഒ.സി മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. തമ്പി മാത്യു, പോള്‍ പറമ്പി, കൂടാതെ റിന്‍സി കുര്യന്‍, ബിജു കൃഷ്ണന്‍ (സ്‌കോക്കി കണ്‍സ്യൂമര്‍ അഫയേഴ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷണര്‍), ജോര്‍ജ് മാത്യു തുടങ്ങി നിരവധി പേര്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ സന്നിഹിതരായിരുന്നു.
സതീശന്‍ നായര്‍