കനേഡിയൻ പാർലമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഓണാഘോഷപരിപാടി സംഘടിപ്പിച്ചു

Spread the love

ഇൻഡോ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറി ൻ്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

ഒക്ടോബർ 5-ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഒട്ടാവ സർ ജോൺ എ മക്‌ഡൊണാൾഡ് ബിൽഡിംഗിലാണ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് പിയറെ പൊലിവറെ മുഖ്യാഥിതി ആയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസ അറിയിച്ച് നൽകിയ സന്ദേശം പരിപാടിയിൽ വായിച്ചു. കാബിനറ്റ് അംഗം അഹമ്മദ് ഹുസൈൻ, പാർലമെൻ്റ് അംഗങ്ങളായ ഡാൻ മ്യൂസ്, ടിം ഉപാൽ, സോണിയ സിന്ധു, റൂഹി ഷഗോത്താ, ഇന്ത്യൻ ഹൈകമ്മീഷണർ, കമ്മ്യൂണിറ്റി ലീഡേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എംപിമാരായ യാസിർ നഖ്‌വി, ജെന്ന സുഡ്‌സ്, സെനറ്റർ മൊബിന എസ് ബി ജാഫർ എന്നിവരാണ് പരിപാടി കോർഡിനേറ്റ് ചെയ്തത്.

റാം മതിലകത്ത്, ബിജു ജോർജ്, സതീഷ് ഗോപാലൻ, രേഖ സുധീഷ്, റ്റോമി കോക്കാടൻ തുടങ്ങിയവർ ഓണാഘോഷപരിപാടിയുടെ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായിരുന്നത്.

ഓണാഘോഷപരിപാടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനും റോയൽ ഒട്ടാവ ആശുപത്രിക്കും നൽകുമെന്ന് സംഘാടക സമിതി തീരുമാനിച്ചു.

ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് കൾച്ചറൽ പ്രോഗ്രാം, ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയുടെ സ്പോൺസർമാരെ ടോമി കോക്കാടനും, സതീഷ് ഗോപാലനും ചേർന്ന് ആദരിച്ചു.

Author