മുലായംസിങ് യാദവിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഇന്ത്യന്‍ ജനാധിപത്യത്തിലെ അതികായനായ നേതാവായിരുന്നു മുലായംസിങ് യാദവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വര്‍ഗീയതയ്‌ക്കെതിരായി ജനാധിപത്യ മതേതര ശക്തികളെ ഒന്നിപ്പിച്ച് പോരാട്ടം നയിക്കുന്നതില്‍ തികഞ്ഞ മതേതരവാദിയായിരുന്ന മുലായം സിങിന്റെ സാന്നിധ്യം പ്രശംസനീയമാണ്.ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായ ശക്തിയായി പ്രവര്‍ത്തിച്ച മുലായംസിങ് ദീര്‍ഘവീക്ഷണമുള്ള ഭരാണാധികാരി ആയിരുന്നു.

പാലര്‍മെന്റില്‍ താന്‍ എത്തിയ നാളുമുതല്‍ തനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്.വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടനേതാവായ അദ്ദേഹത്തിന്റെ സ്‌നേഹവായ്പ്പ് പലപ്പോഴായി ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മതേരമൂല്യങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പൊതുപ്രവര്‍ത്തനം നടത്തിയ നേതാവാണ് മുലായംസിങ്. മുലായം സിങിന്റെ വിയോഗത്തിലൂടെ പാരമ്പര്യമുള്ള മതേതരവിശ്വാസിയുടെ വിടവാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയിട്ടുള്ളത്.വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും സുധാകരന്‍ പറഞ്ഞു.

Author