അസംബ്ലീസ് ഓഫ് ഗോഡ് ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഈ ആഴ്ച ന്യൂയോര്‍ക്കില്‍

Spread the love

ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന് ഈയാഴ്ച അനുഗ്രഹീത തുടക്കംകുറിക്കുന്നു.

ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ നോബിള്‍ പി. തോമസ് (കേരള), ഇവാ. ബ്ലിസ് വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ വചനം ശുശ്രൂഷിക്കുന്നു.

അനുഗ്രഹീത ക്വയര്‍ സംഗീത ആരാധനയ്ക്കും നേതൃത്വം നല്‍കുന്നു.

ഒക്‌ടോബര്‍ 21 വെള്ളി വൈകിട്ട് 7-നും, ഒക്‌ടോബര്‍ 22 ശനി വൈകിട്ട് 6.30-നും, ഒക്‌ടോബര്‍ 23 ഞായര്‍ രാവിലെ 9 നും സഭാ ആരാധനയ്ക്കും കര്‍തൃമേശയോടുംകൂടി കണ്‍വന്‍ഷന്‍ സമാപിക്കുന്നതാണ്.

Irwin Altman Middale School, 81-14 257th St, Floral Park (Queens) Newyork 11004-ലാണ് മൂന്നു ദിവസത്തേയും അനുഗ്രഹീത മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അനുഹ്രഹീത മീറ്റിംഗിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 236 6479, 215 205 4525, 484 280 9894

Author