പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകള്‍ തുടരുന്നു – ജോസഫ് ഇടിക്കുള

Spread the love

ന്യൂ യോര്‍ക്ക് – ഇന്ത്യ ഗവണ്‍മെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്സ്സ് ആഗോള പ്രവാസികള്‍ക്കായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിയില്‍ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ത്യന്‍ വംശജരെ പങ്കെടുപ്പിക്കുവാന്‍ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകള്‍ തുടരുന്നു,

അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂ യോര്‍ക്ക് ഇന്ത്യ കോണ്‍സുലേറ്റ് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു, തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി അറ്റ്‌ലാന്റാ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ സ്വാതി കുല്‍ക്കര്‍ണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ ട്രഷറര്‍ ബിജു തോണിക്കടവില്‍ അറ്റ്‌ലാന്റാ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ചയില്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ ആര്‍ വി പി ഡൊമിനിക് ചക്കനാല്‍, ജെയിംസ് കല്ലറക്കാനില്‍, ബിജു തുരുത്തിമാലിയില്‍, സാം ആന്റോ, കണ്ണന്‍ ഉദയരാജന്‍ തുടങ്ങിയവരും പങ്കെടുത്തു, 2023 ജനുവരി 8,9, 10 തീയതികളില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഇന്ത്യക്കാര്‍ പങ്കെടുക്കും,

Picture2

ഫോമയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ പലകുറി സാധിച്ചിട്ടുണ്ടെന്ന് മന്ത്രി സംഭാഷണമധ്യേ പറഞ്ഞു, പ്രളയകാലത്തും കൂടാതെ കോവിഡ് കാലത്തും ഫോമയുടെ അകമഴിഞ്ഞ സഹായങ്ങള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു, കേരളത്തിലേക്ക് പ്രവാസി സംഘടനകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അയക്കുന്നതിന് ഇപ്പോഴുള്ള തടസങ്ങളെക്കുറിച്ചു ട്രഷറര്‍ ബിജു തോണിക്കടവില്‍ ഉന്നയിച്ചപ്പോള്‍ ഈ വിഷയം കേന്ദ്ര മന്ത്രിസഭയില്‍ ഉന്നയിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞതായി അദ്ദേഹം അറിയിച്ചു, മറ്റു ഇതര പ്രവാസി സംഘടനകളുടെയും പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,

ഈ മാസം 22 നു ന്യൂ ജേഴ്‌സിയില്‍ വച്ച് നടക്കുന്ന ഫോമാ ഹാന്‍ഡിങ് ഓവര്‍ സെറിമണിയിലേക്ക് എല്ലാ ഫോമാ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)