സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു – അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് : നീണ്ട 25 വര്‍ഷത്തിനു ശേഷം ബാംഗ്ലൂര്‍, സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥി 97 ബാച്ച് സ്‌നേഹസംഗമായി ഡാളസില്‍ ഒത്തു ചേര്‍ന്നു. സൗഹൃദം പെയ്തിറങ്ങിയതും സന്തോഷം പരന്നൊഴുകിയതുമായ ഈ സ്നേഹസംഗമത്തില്‍ അമേരിക്ക-യു. കെ, കാനഡ മേഖലകളില്‍ നിന്നുമുള്ള സുഹൃത്തുക്കളാണ് എത്തിച്ചേര്‍ന്നത്. കട്ടന്‍ ചായ നുകര്‍ന്ന് കപ്പയും മുളകരച്ചതും കഴിച്ച് സൗഹൃദം പങ്കുവച്ചും പാട്ടു പാടിയും.

സഹപാഠികളോടൊത്തുള്ള പഠനകാലവും ആ നല്ല സ്മരണകളുടെ പച്ചപ്പും പങ്കു വെക്കുകയുണ്ടായി. ഡാളസ് കേന്ദ്രീകരിച്ചു നടത്തിയ ഈ സംഗമം നിഷ ജോസ്, ദീപ ജെയ്‌സണ്‍, എയ്ഞ്ചല്‍ ജ്യോതി എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന സുഹൃത്തുക്കള്‍ ആ കാലത്തെ നല്ല ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി അയവിറക്കി ചിരിച്ചുല്ലസിച്ചു അവരവരുടെ തുരുത്തുകളിലേക്ക് യാത്ര. ഫ്‌ലോറിഡയില്‍ അടുത്ത സ്‌നേഹ സംഗമത്തിന് കാണാം മെന്ന പ്രതീക്ഷയോടെ എല്ലാ വരും യാത്ര പറഞ്ഞു മടങ്ങി.

Author