പ്രാര്‍ത്ഥനായോഗവും പുഷ്പാര്‍ച്ചനയും ഒക്ടോബര്‍ 31ന്

Spread the love

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനായോഗവും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള,കെ.മുരളീധരന്‍ എംപി തുടങ്ങിയ നേതാക്കളും കെപിസിസി,ഡിസിസി ഭാരവാഹികളും പങ്കെടുക്കും. അന്നേ ദിവസം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ പ്രതിജ്ഞ’ ചൊല്ലി പൊതുപരിപാടികള്‍ സംഘടിപ്പിക്കും.