മസാച്യുസെറ്റ്സിലെ കാറപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ന്യൂ ഹെവൻ : ന്യൂയോര്‍ക്കിലെ വെസ്റ്റേണ്‍ മസാച്യുസെറ്റ്സില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികൾ കൊല്ലപ്പെട്ടു

പ്രേംകുമാര്‍ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ബെര്‍ക്ഷിര്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ മനോജ് റെഡ്ഢി ദോണ്ട(23), ശ്രീധര്‍ റെഡ്ഢി ചിന്തകുന്‍ത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഢി (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി ബെര്‍ക്ഷിര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
കൊല്ലപ്പെട്ട വിദ്യാർത്ഥികൾ ന്യൂ ഹേവന് യൂണിവേഴ്സിറ്റി ,സേക്രഡ് ഹാർട് യൂണിവേഴ്സിറ്റി എന്നിവരിൽ നിന്നാണ്

മസാച്യുസെറ്റ്സ് സംസ്ഥാന പൊലീസും പ്രാദേശിക പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ആകസ്മിക വിയോഗത്തിൽ ന്യൂ ഹെവൻ യൂണിവേഴ്സിറ്റി ഡീൻ അനുശോചനം അറിയിച്ചു

Leave Comment