ന്യൂ ഹാംപ്ഷയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി കരോളിന്‍ ലീവിറ്റ്

Spread the love

ന്യൂഹാംപ്ഷെയര്‍: ന്യൂഹാംഷെയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പു ചരിത്രം കുറിക്കുമോ എന്നാണ് വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ്.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസ് പപ്പാസിനെതിരെ(ഡമോക്രാറ്റ്) കടുത്തവെല്ലുവിളിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇരുപത്തിയഞ്ചു വയസ്സുള്ള കരോളിന്‍ ലീവിറ്റ് ഉയര്‍ത്തിയിരിക്കുന്നത്.

Picture2

ഇവിടെ നിന്നും അട്ടിമറി വിജയം നേടിയാല്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധി എന്ന ചരിത്രനേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ചടുലമായ ഇവരുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം തവണ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന പപ്പാസ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വെറ്ററന്‍സ് അഫയേഴ്സ് കമ്മിറ്റി അംഗവും, ന്യൂഹാംപ്ഷെയറിനെ പ്രതിനിധീകരിച്ചു യു.എസ്. ഹൗസില്‍ എത്തിയ ആദ്യ സ്വവര്‍ഗാനുരാഗിയുമാണ്. പപ്പാസിനെ നേരിടുന്ന 23 വയസ്സുള്ള ലിഹറ്റും നിസ്സാരക്കാരിയല്ല. ട്രമ്പിന്റെ വാറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ 10 പേരില്‍ നിന്നാണ് ഇവര്‍ ജയിച്ചുകയറിയത്.

യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ സെന്റര്‍ ഫോര്‍ പൊളിറ്റിക്സ് നടത്തിയ സര്‍വ്വെയില്‍ ലിവിറ്റിനായിരുന്നു മുന്‍ തൂക്കം. ലിവിറ്റ് നിലവിലുള്ള ഡമോക്രാറ്റിക് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കണക്കു കൂട്ടുന്നു.

Author