മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ ഉജ്വല സമാപനം – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ടെക്സാസ് (കൊപ്പേല്‍): ഭാരത സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (Little Flower Mission League) പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ചു ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സൗത്ത് വെസ്റ്റ് സോണ്‍ സംഘടിപ്പിച്ച ആഘോഷങ്ങക്കു ഉജ്വല സമാപനം. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്.

ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, മിഷന്‍ ലീഗ് പ്രസിഡന്റ് ആന്റണി സജേഷ് എന്നിവര്‍ ചേര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് പതാക ഉയത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫാ. മെല്‍വിന്‍ പോള്‍ (ഹൂസ്റ്റണ്‍), ഫാ പോള്‍ കൊടകരക്കാരന്‍ (ഒക്ലഹോമ) എന്നിവരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞാതാ ദിവ്യബലി നടന്നു.

Picture2

തുടര്‍ന്ന്, കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ, ഒക്ലഹോമ ഹോളിഫാമിലി എന്നീ ഇടവകകളില്‍ നിന്നുള്ള മിഷന്‍ ലീഗ് പതാകകളും ജൂബിലി ബാനറുമേന്തി നാനൂറോളം കുഞ്ഞു മിഷനറിമാരും, വൈദികരും, സന്യസ്തരും, വിശ്വാസികളും പങ്കെടുത്ത പ്രൗഢോജ്വലമായ പ്രേഷിത റാലി നടന്നു.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരിമാരും മതബോധനഅധ്യാപകരും മിഷന്‍ ലീഗ് ഭാരവാഹികളും ചേര്‍ന്ന് തിരിതെളിച്ചു ജൂബിലി സമാപന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. സെമിനാറുകള്‍ , കലാപരിപാടികള്‍, ടെലി ഫിലിം,സിമ്പോസിയം എന്നിങ്ങനെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് സമാപന നഗരിയായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സാക്ഷിയായി.

ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മെല്‍വിന്‍, മിഷന്‍ ലീഗ് സൗത്ത് വെസ്റ്റ് കോര്‍ഡിനേറ്റര്‍ ശില്‍പ്പാ ജോഷി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആന്റണി സജേഷ് സ്വാഗതവും കൊപ്പേല്‍ ശാഖാ വൈ. പ്രസിഡന്റ് നേഹ ജോഷി നന്ദി പ്രകാശനവും നിര്‍വഹിച്ചു. ഡോണാ ആന്‍ (മിഷലീഗ് കൊപ്പേല്‍ ശാഖാ ട്രഷറര്‍ ) പരിപാടികളുടെ എംസിയായിരുന്നു.

സൗത്ത് വെസ്റ്റ് സോണ്‍ എക്‌സിക്യൂട്ടീവ് റെപ്രസെന്ററ്റീവ് ആന്‍ ടോമി, മിഷന്‍ ലീഗ് സെന്റ്. അല്‍ഫോന്‍സാ അനിമേറ്റര്‍ റോസ്‌മേരി ആലപ്പാട്ട്, സിസിഡി കോര്‍ഡിനേറ്റര്‍ ഷിജോ ജോസഫ് തുടങ്ങിയവര്‍ ജൂബിലി സമാപനഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

Leave Comment