കെപിസിസിയില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

Spread the love

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനായോഗവും സംഘടിപ്പിച്ചു.


രാജ്യത്തിന്റെ ബഹുസ്വരതയും മതേതരമൂല്യങ്ങളും പ്രാണവായുപോലെ സംരക്ഷിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് എകെ ആന്റണി പറഞ്ഞു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിക്ക് ശേഷം സുരക്ഷാകാരണങ്ങളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരിലെ ചിലരെ മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിട്ടും അത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടുമെന്ന ഒറ്റക്കാരണത്താല്‍ ഒഴിവാക്കിയ ഇന്ദിരാഗാന്ധി അതിന് ബലിനല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു.രാജ്യതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല സ്വയസുരക്ഷയെന്ന് ചിന്തിച്ച ഇന്ദിരാഗാന്ധി എക്കാലവും ഭരണരംഗത്തെ മികച്ച മാതൃകയാണെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,മുന്‍ കെപിസിസി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള,കെ.മുരളീധരന്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍,ജിഎസ് ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,വി.എസ്.ശിവകുമാര്‍,ചെറിയാന്‍ഫിലിപ്പ്,വര്‍ക്കല കഹാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,എം.വിന്‍സന്റ് എംഎല്‍എ, എന്‍.പീതാംബരക്കുറുപ്പ്,കെ.മോഹന്‍കുമാര്‍,ജെയ്‌സന്‍ ജോസഫ്,ഷിഹാബുദ്ദീന്‍ കരിയത്ത്, ഡോ.ആരിഫാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author