പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

നിലപാടുകള്‍ കൃത്യതയോടെ എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്ത പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.ദേശീയ,സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ചന്ദ്രചൂഢന്‍ ആര്‍എസ്പി എന്ന പ്രസ്ഥാനത്തെ ധീരതയോടെയും ആര്‍ജ്ജവത്തോടെയും നയിച്ച നേതാവായിരുന്നു.യുഡിഎഫിന്റെ പ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണ നല്‍കിയ അദ്ദേഹം ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവ് കൂടിയാണ്. ചന്ദ്രചൂഢന്റെ വിയോഗം ആര്‍എസ്പിക്ക് മാത്രമല്ല യുഡിഎഫിനും വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment