ഡാലസ്: ഏഷ്യ-പസഫിക് റീജിയൻ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷമായിചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു വരികയാണ് അദ്ദേഹം .
ഒക്ടോബര് 24 നു സൗത്ത് കൊറിയയിൽ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )ഐക്യകണ്ടേനേ തെരഞ്ഞെടുത്തത്.പ്രസിഡണ്ടായി റവ ഗ്വിബിയോങ് മൂൺ(സൗത്ത് കൊറിയ) സെക്രട്ടറിയായി ബ്രദർ അലൻ ലോ(തായ്‌വാൻ) ട്രഷറർ ആയി റവ എഡ്‌മണ്ട് ലാങ് ( ഹോങ്കോങ് ) എക്സിക്യൂട്ടീവ് മെംബേഴ്‌സായി ബ്രദർ നൊറിയുകി ഹൈഹാര ( ജപ്പാൻ) ബ്രദർ മാർലിൻ (ഫിലിപ്പീൻസ്) എന്നിവരും തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ്
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ ജോൺസൺ തരകൻ നിയമം, സയൻസ് എന്നിവയിൽ ബിരുദവും, സോഷ്യോളജി, തിയോളജി എന്നിവയിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട് .ചെങ്ങന്നൂർ പരേതനായ റവ. ഡോ. ജോർജ് തരകൻ, തങ്കമ്മ തരകൻ ദമ്പതികളുടെ മകനാണ്. ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന തൃശൂർ പരേതനായ റവ ഡോ:പി വി ജെക്കോബിന്റെയും ,സാറാമ്മയുടെയും മകൾ ലതമോളാണ് ഭാര്യ,മക്കൾ ജസിൻ തരകൻ, ജെറിൻ തരകൻ, മരുമകൾ സുജ തരകൻ. റ്റെക്സസിലെ ഡാളസ് റൗല റ്റിൽ തരകൻ ബംഗ്ലാവിൽ താമസിക്കുന്ന അദ്ദേഹം ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ആസ്ഥാനമായ കൊച്ചി ഏക്ലീഷായിൽ താമസിച്ചു സഭാപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്നു. ഡാളസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ്സ് ഹെറാൾഡ് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ രാജു തരകൻ സഹോദരനാണ്