അര്‍കെന്‍സ : മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. മൂന്നു മക്കളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ നിന്നും ഭ്രൂണത്തെ വേര്‍പ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിങ്കളാഴ്ചയാണു യുവതിയെ അവസാനമായി കാണുന്നത്.
ആഷ്‌ലി ബുഷ് (31) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബര്‍ വാട്ടര്‍മാന്‍, ജെയ്മി വാട്ടര്‍മാന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ജോലിക്ക് അപേക്ഷിച്ച ആഷ്‌ലി തിങ്കളാഴ്ച ഇന്റര്‍വ്യുന് പങ്കെടുക്കാന്‍ പോയതായിരുന്നു. ഇന്റര്‍വ്യുന് ക്ഷണിച്ചത് ആള്‍മാറാട്ടം നടത്തിയ ദമ്പതിമാരായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ആഷ്‌ലി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ആഷ്‌ലിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മൃതദേഹങ്ങള്‍ മിസോറിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ കാരണം എന്താണെന്നു വ്യക്തമല്ല.