ഒരു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ; ഐ റ്റി മേഖലയിൽ വൻകുതിപ്പ്

സംസ്ഥാനത്തെ ഐ റ്റി മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ എണ്ണം 1,35,288 ആയി . 2016-ൽ 78,068 പേരാണ് ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്. അവിടെ നിന്നാണ് ആറു വർഷം കൊണ്ട് ഈ നേട്ടം കൈ വരിക്കാനായത് . ഐ റ്റി മേഖലയിലെ കയറ്റുമതിയിലും നേട്ടമുണ്ടാക്കാനായി . 2016-ൽ കേരളത്തിലെ സർക്കാർ ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022-ൽ 17,536 കോടി രൂപയായി അത് ഏകദേശം ഇരട്ടിയോളം വർദ്ധിച്ചിരിക്കുന്നു. കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ ഇന്നത് 1106 ആയി വർദ്ധിച്ചു.

Leave Comment