എസ്ബി -അസംപ്ഷന്‍ അലുംനി ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ : ചിക്കാഗോ എസ്ബി -അസംപ്ഷന്‍ അലുംനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു .

എസ്ബി – അസംപ്ഷന്‍ അലുംനി അംഗങ്ങളുടെ മക്കള്‍ക്കായിമാത്രമുള്ള ഉപന്യാസ മത്സരസരമാണിത്. ഹൈസ്‌കൂള്‍ ,കോളേജ് എന്നീ രണ്ടു വിഭാങ്ങളിലായിട്ടായിരിക്കും മത്സരം നടക്കുന്നത്. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്.

വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

Picture3

രെജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും ഇവിടെക്കാണിച്ചിരിക്കുന്ന ഈമെയിലുവഴി ([email protected]) യാണ് ചെയ്യേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെ രെജിസ്‌ട്രേഷനുള്ള സമയവും മത്സരത്തിനുള്ള ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 31 ഉം ആണ്.

രജിസ്‌ട്രേഷനെയോ മത്സരത്തെയോ സംബന്ധിച്ചു ചോദ്യങ്ങളോ സംശയങ്ങളോ കൂടുതല്‍ വിവരങ്ങളോ അറിയണമെന്നുണ്ടെങ്കില്‍ ഉപന്യാസ മത്സരക്കമ്മിറ്റിയംഗമായ ഡോ:തോമസ് സെബാസ്റ്റ്യനുമായി (6017152229) ബന്ധപ്പെടുക.

Leave Comment