എ.പി.മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

സംസ്ഥാനത്തിനകത്തും പുറത്തും വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനും മുസ്ലീം കര്‍മ ശാസ്ത്ര പഠനരംഗത്തെ വിദഗ്ധനും ആയിരുന്നു. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ എപി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment