ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്; മന്ത്രി വീണാ ജോര്‍ജ് ആദ്യ ഗോളടിച്ചു

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് രണ്ടാം ഘട്ട കാമ്പയിന്‍ രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പും. സംസ്ഥാന ഹെല്‍ത്ത് സിസ്റ്റം റിസര്‍ച്ച് കേന്ദ്രത്തില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യ ഗോളടിച്ചു. നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി സെല്‍ഫി

കോര്‍ണറും ഒരുക്കിയിരുന്നു. പൊതുജനങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുന്നതാണ്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ വി. മീനാക്ഷി, വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.