സംരംഭക വർഷം: സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു

കല്ല്യാശ്ശേരി മണ്ഡലം നിക്ഷേപക സംഗമംസംരംഭക വർഷത്തിന്റെ ഭാഗമായി ഏഴ് മാസം 21 ദിവസം കൊണ്ട് സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച സംരംഭക മീറ്റ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലക്ഷ്യമിട്ടതിനപ്പുറം ഒരു വർഷം കൊണ്ട് ഒന്നേ കാൽ ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനകം സംസ്ഥാനത്ത് 85,600 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇകൾ) രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 5400 കോടി രൂപയുടെ നിക്ഷേപം വന്നു. തൊഴിൽ സൃഷ്ടിക്കുന്നതിൽ എം.എസ്.എം.ഇകളുടെ പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സമ്പദ്ഘടന മുന്നോട്ടുപോകാൻ വ്യവസായ രംഗത്ത് മുന്നേറ്റം വേണം. കേരളത്തിൽ പുതിയ നിരവധി സംരംഭങ്ങൾ വളർന്നുവരികയാണ്. കേരളത്തിന്റെ വിഭവശേഷി സംരംഭകത്വത്തിലേക്ക് വികസിപ്പിക്കാൻ കഴിയണം. താലൂക്ക് തലത്തിൽ സംരംഭകരുടെ വിപണന മേള നടത്തുമെന്നും ഓൺലൈൻ മാർക്കറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. എം വിജിൻ എം എൽ എ അധ്യക്ഷനായി.

Leave Comment