സതീഷ് ബാബുവിന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

സാഹിത്യകാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.

കഥാകൃത്ത്, നോവലിസ്റ്റ്,തിരക്കഥാകൃത്ത് എന്നി നിലകളില്‍ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സതീഷ് ബാബു.പയ്യന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് സതീഷ് ബാബുവിനെ അറിയാം. അന്ന് തുടങ്ങിയ സൗഹൃദം ഇക്കാലത്തോളം ഞങ്ങളിരുവരും തുടര്‍ന്ന് പോന്നിരുന്നു.കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സതീഷിന്റെ നിര്യാണം ഞെട്ടലോടെയാണ് ശ്രവിച്ചത്. സതീഷിന്റെ അപ്രതീക്ഷിത വിടവാങ്ങലിലൂടെ നല്ലൊരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം സാഹിത്യമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

 

 

Leave Comment