മദ്യക്കമ്പനികളെ സഹായിക്കാൻ അവരുടെ ടേൺ ഓവർ ടാക്സ് കുറച്ച് നൽകിയതിനു പിന്നിൽ വൻഅഴിമതി : രമേശ് ചെന്നിത്തല

Spread the love

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; ചെന്നിത്തല

തിരു: മദ്യക്കമ്പനികളെ സഹായിക്കാനായി അവരുടെ ടേൺ ഓവർ ടാക്സ് അഞ്ച് ശതമാനം കുറച്ച് കൊടുത്ത ശോഷം ആ ടാക്സ് സാധാരണക്കാരായ മദ്യപിക്കുന്നവരുടെ തലയിൽ കെട്ടിവെച്ചതിനു പിന്നിൽ വൻഅഴിമതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ എന്നും മദ്യമാഫിയകൾക്കൊപ്പമെന്ന് ഒന്നുകൂടി തെളിയിച്ചു

വളരെ വർഷങ്ങളായി ഇന്ത്യയിലെ മദ്യക്കമ്പനികൾ അവരുടെ ടേൺ ഓവർ ടാക്സ് കുറച്ച് കൊടുത്ത് സഹായിക്കണം എന്നുള്ള ആവശ്യം ഉന്നയിച്ചുവരികയാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ടി. പി. രാമകൃഷ്ണൻ അതിനു ശ്രമിച്ചപ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന താൻ അതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സർക്കാർ പിൻമാറുകയായിരുന്നു. അന്ന് ടി. പി. രാമകൃഷ്ണൻ ചെയ്യാൻ മടിച്ച് മാറ്റി വെച്ച ഫയലാണ് ഇപ്പോൾ പൊടി തട്ടിയെടുത്ത് ഈ ഗവൺമെന്റ് ചെയ്തിരിക്കുന്നത്. വൻകിട മദ്യ കമ്പനികൾക്ക് ടാക്സ് കുറച്ച ശേഷം സർക്കാരിൻ്റെ വരുമാനം കുറയാതിരിക്കാൻ ആ നികുതി കൂടി സാധാരണ മദ്യപിക്കുന്നവരുടെ തലയിൽ കെട്ടിവെച്ചത് ഇരട്ടത്താപ്പാണു

ഇന്ത്യൻനിർമ്മിതവിദേശ മദ്യത്തിന്റെ ടേൺ ഓവർ നികുതി മദ്യകമ്പനികൾക്ക് കുറച്ച് നൽകിയത് വഴി ഗുണം ഉണ്ടായിരിക്കുന്നത് മാർസിസ്റ്റ് പാർട്ടിക്കാണ്.
ഇന്ത്യയിലെ വൻകിടമദ്യക്കമ്പനികളും മാർക്സിസ്റ്റ് പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കോടികളാണു ലഭിച്ചിരിക്കന്നത് ഇത് അഴുമതിയല്ലാതെ മറ്റെന്താണ് ചെന്നിത്തല ചോദിച്ചു

എന്നും എക്സൈസ് വകുപ്പ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ കറവപ്പശുവാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

മദ്യത്തിന് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമായി കേരളം മാറാൻ പോകുന്നു. ഇതിന്റെ ലാഭം ഉണ്ടാകുന്നത് ഇന്ത്യയിലെ വൻകിടമദ്യക്കമ്പനികൾക്കും മാർക്സിസ്റ്റ് പാർട്ടിക്കുമാണ്.
ഇത് അഴിമതി തന്നെയാണ് ,ഇത് ഗവൺമെന്റ് പിൻവലിക്കാൻ തയ്യാറാകണം.

അതിനോടൊപ്പം ഇപ്പോൾ പാലിന് വില വർധിച്ചിരിക്കുന്നു. ഒരു വർഷം മുമ്പ് സർക്കാർ ഒരു ലിറ്റർ പാലിന് 5 രൂപ ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അത് നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും പാൽവില കൂട്ടേണ്ടി വരുമായിരുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയിലേക്കാണ് വീണ്ടും ഈ ഭാരം അടിച്ചേൽപ്പിക്കുന്നത്. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. . കേരളത്തിലെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുന്നതിന് പകരം കൂടുതൽ കൂടുതൽ ഭാരം ജനങ്ങളുടെ തലയിലേക്ക് വെച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

 

Author