സതീഷ് ബാബുവിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

സാഹിത്യ മേഖലകളില്‍ തന്റെതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു സതീഷ് ബാബു.കഥാകൃത്തായും നോവലിസ്റ്റായും തിരക്കഥാകൃത്തായും ശോഭിച്ച അദ്ദേഹം നിരവധി ഹ്വസചിത്രങ്ങളിലൂടെയും ആസ്വാദക മനസ്സുകളെ സ്പര്‍ശിച്ചു. വലിയ ആരാധക വൃന്ദത്തിന് ഉടമയായ സതീഷ് ബാബുവിന്റെ വിയോഗം വളരെ പെട്ടന്നായിരുന്നു. സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം സാഹിത്യമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിന്റെയും സുഹൃത്തുകളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സതീഷ് ബാബുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment