കെ.എസ്.ആര്‍.ടി.സി.യെ സര്‍ക്കാരും മാനേജ്മെന്‍റും തകര്‍ക്കുന്നു – തമ്പാനൂര്‍ രവി

കെ.എസ്.ആര്‍.ടി.യുടെ റൂട്ടുകള്‍ സ്വകാര്യവത്ക്കരിച്ചും പുതിയ ബസ്സുകള്‍ വാങ്ങി നല്‍കാതെയും കെ.എസ്.ആര്‍.ടി.സി യെ തകര്‍ക്കുന്ന സര്‍ക്കാര്‍-മാനേജ്മെന്‍റ് നടപടിയില്‍ തിരുവനന്തപുരത്ത് ഇന്ന് (30.11.2022) ചേര്‍ന്ന ടിഡിഎഫ് സംസ്ഥാനകമ്മറ്റിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെ ടുത്തി. കഴിഞ്ഞ 6 വര്‍ഷമായി പുതിയ ബസ്സുകള്‍ വാങ്ങാത്തത് കെ.എസ്. ആര്‍.ടി.സിയുടെ പ്രവര്‍ത്തനം തന്നെ സമീപഭാവിയില്‍ സ്തംഭിപ്പിക്കുമെന്നും അടുത്ത 3 വര്‍ഷത്തില്‍ പ്രതിവര്‍ഷം 1000 ബസുകള്‍ വീതം വാങ്ങിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പൂട്ടിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. കെ.എസ്.ആര്‍.ടി.സി യെ

പൂട്ടുന്നതിനായാണ് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിരിക്കുന്നതെന്നും ടി ഡി എഫ് ആരോപിച്ചു. കെ.എസ്.ആര്‍. ടി.സി യെ തകര്‍ക്കുന്ന സര്‍ക്കാരിന്‍റേയും മാനേജ്മെന്‍റിന്‍റേയും തെറ്റായ നയ ങ്ങള്‍ക്കെതിരെ തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും പൊതു ഗതാഗത സംരക്ഷണസദസ്സ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
തൊഴിലാളികളില്‍ നിന്നും പിടിക്കുന്ന NDR,NPS,LIC,GIS,SLIതുടങ്ങിയവ അതാത് അക്കൗണ്ടുകളില്‍ യഥാസമയം അടയ്ക്കണമെന്ന കോടതി വിധി ഉണ്ടായിട്ടും അതിനു വിരുദ്ധമായി വീണ്ടും തുക അടയ്ക്കാത്തതിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ടിഡിഎഫ് സംസ്ഥാനപ്രസിഡന്‍റ് ശ്രീ.തമ്പാനൂര്‍ രവി ExMLAയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ.എം.വിന്‍സന്‍റ് MLA യും ജനറല്‍ സെക്രട്ടറി ശ്രീ. വി.എസ്.ശിവകുമാര്‍ ExMLA യും മറ്റു സംസ്ഥാനഭാരവാഹികളും പങ്കെടുത്തു.

തമ്പാനൂര്‍ രവി Ex MLA

പ്രസിഡന്‍റ് ,TDF

Leave Comment