ദേശീയപാത വികസനം: സാമാന്തര ബൈപ്പാസ് തൂണുകളുടെ കോണ്‍ക്രീറ്റിംഗ് തുടങ്ങി

Spread the love

ആലപ്പുഴ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ആദ്യ തൂണിന്റെ കോണ്‍ക്രീറ്റിംഗ് ബുധനാഴ്ച പൂര്‍ത്തിയായി. 46-ാം നമ്പര്‍ തൂണിന്റെ കോണ്‍ക്രീറ്റിങ്ങാണ് പൂര്‍ത്തിയായത്. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ നേരിട്ടെത്തി തൂണിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ വിലയിരുത്തി.

2022 ഓഗസ്റ്റ് അഞ്ചിനാണ് സമാന്തര ബൈപ്പാസിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 114-ാമത്തെ ദിവസത്തില്‍ ആദ്യ പില്ലറിന്റെ കോണ്‍ക്രീറ്റിങ് നടത്താന്‍ സാധിച്ചു. പിയര്‍ ഫൈനല്‍ ലിഫ്റ്റ് കോണ്‍ക്രീറ്റിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 23 തൂണുകളുടെ ഡ്രഡ്ജിംഗ് പൂര്‍ത്തിയായി. 10 എണ്ണത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നു. 3.43 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന സമാന്തര ബൈപ്പാസിന് 95 സ്പാനുകളും 96 തൂണുകളുമുണ്ട്. വളരെ വേഗത്തില്‍ ബൈപ്പാസിലെ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) ചന്ദ്രശേഖരന്‍ നായര്‍, പി.വി. സജീവ് തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Author