തൃശൂര്‍: ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി തൃശൂർ ജില്ലയിൽ ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ, സിപിആര്‍ പരിശീലനങ്ങള്‍ക്കു തുടക്കം കുറിച്ചു. തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളെജില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ റീജനല്‍ ഹെഡുമായ ഷാജി കെ വി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും സിഎസ്ആര്‍
ഹെഡുമായ അനില്‍ സി ജെ, എസ് ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് ചെയര്‍മാനും എംഡിയുമായ ആര് ബാലചന്ദ്രന്, ഗവ. എഞ്ചിനീയറിങ് കോളെജ് പ്രിന്‍സിപ്പല്‍ രഞ്ജിനി ഭട്ടത്തിരിപ്പാട് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലുടനീളം അര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ, സിപിആര്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം എറണാകുളം, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുത്ത 80 സ്കൂളുകളില്‍ നടക്കും.
ഫോട്ടോ:
സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായുള്ള പ്രഥമ ശുശ്രൂഷാ പരിശീലന പദ്ധതി ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ റീജനല്‍ ഹെഡുമായ ഷാജി കെ വി ഉദ്ഘാടനം ചെയ്യുന്നു. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും സിഎസ്ആര്‍ ഹെഡുമായ അനില്‍ സി ജെ, ഗവ. എഞ്ചിനീയറിങ് കോളെജ് പ്രിന്‍സിപ്പല്‍ രഞ്ജിനി ഭട്ടത്തിരിപ്പാട്, എസ് ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് ചെയര്‍മാനും എംഡിയുമായ ആര് ബാലചന്ദ്രന് എന്നിവര്‍ സമീപം.
Report : Ajith V Raveendran