കൊച്ചി: നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐഎഎസ്. ഇതിന്റെ ഭാഗമായി പ്രധാന വേദികളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തി.
ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ വേദികളിലെത്തിയത്. ഡിസ്ട്രിക്റ്റ്
ഡവലപ്മെന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ ഐഎഎസ്, മട്ടാഞ്ചേരി എ സി പി അരുണ്‍ കെ പവിത്രന് ഐപിഎസ്, ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ ഇന്‍ ചാര്‍ജ് പത്മചന്ദ്ര കുറുപ്പ്, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ് എന്നിവര്‍ ഉണ്ടായിരുന്നു.
12 ന് വൈകിട്ട് 6.30 മുഖ്യമന്ത്രി പിണറായി വിജയന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 14 കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം. 2023 ഏപ്രില്‍ 14നാണ് സമാപനം. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.
ഫോട്ടോ ക്യാപ്ഷന്‍-1
ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐഎഎസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍ വാള് സന്ദര്‍ശിക്കുന്നു. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ്, മട്ടാഞ്ചേരി എ സി പി അരുണ്‍ കെ പവിത്രന് ഐപിഎസ്, ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ ഐഎഎസ് എന്നിവര്‍ സമീപം.
ഫോട്ടോ 2 ക്യാപ്ഷന്‍- ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐഎഎസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍ വാള് സന്ദര്‍ശിക്കുന്നു. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ ഐഎഎസ് എന്നിവര്‍ ഒപ്പം.
Report : ATHIRA