കിസാന്‍ മാര്‍ച്ചില്‍ കേരളത്തില്‍ നിന്ന് 60 പ്രതിനിധികള്‍ പങ്കെടുക്കും

കിസാന്‍ കോണ്‍ഗ്രസ്സ് ഡെല്‍ഹി മാര്‍ച്ചില്‍ കേരളത്തില്‍ നിന്ന് 60 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന്
കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ഡിസംബര്‍ 9 ന് ഡെല്‍ഹി ജന്തര്‍ മന്തറില്‍ അഖിലേന്‍ഡ്യാ കിസാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുഖ് പാല്‍ സിംഗ്‌ഖൈര എം.എല്‍.എയുടെ നേതൃ ത്വത്തില്‍ നടത്തുന്ന കര്‍ഷകമാര്‍ച്ചില്‍ കേരളത്തില്‍ നിന്നും കര്‍ഷക കോണ്‍ഗ്രസ്സ്
സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്റെ നേതൃത്വത്തില്‍ 60
പ്രതിനിധികള്‍ പങ്കെടുക്കും.കാര്‍ഷിക വിളകള്‍ക്ക് ഉല്പാദനച്ചെലവിന്റെ അടിസ്ഥാന ത്തില്‍സംഭരണവില നിശ്ചയിക്കുക. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക മാര്‍ച്ച് നടത്തുന്നത്.റബ്ബര്‍ ഇറക്കുമതി നിര്‍ത്തിവെക്കുക,നെല്ലിന്റേയും, പച്ചത്തേങ്ങയുടേയും സംഭരണവില ഉല്പാദനച്ചെലവ് അടിസ്ഥാനമാക്കി നിശ്ചയി
ക്കുക തുടങ്ങിയ ആവശ്യങ്ങള്‍നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രതിനിധികള്‍ കേന്ദ്ര മന്ത്രിമാര്‍ക്കു നിവേദനം നല്‍കുമെന്നും കെസി വിജയന്‍ പറഞ്ഞു.

 

Leave Comment