അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ യുഡിഎഫ് പ്രക്ഷോഭം ഡിസംബര്‍ 8 ന്

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനത്തിലൂടെ സിപിഎം നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടാം തീയതി വ്യാഴാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളില്‍ വിവിധ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ .


തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിലും കൊല്ലം ,പത്തനംതിട്ട കോട്ടയം,ഇടുക്കി എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് കാസര്‍ഗോഡ്,എന്നീ ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ ഡിസംബര്‍ എട്ടാം തീയതിയും ആലപ്പുഴ ഡിസംബര്‍ 9 നും കണ്ണൂര്‍ 13 നുമാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്നും എം എം ഹസ്സന്‍ അറിയിച്ചു.

സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ്ണയില്‍ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,രമേശ് ചെന്നിത്തല,യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് എ എ അസീസ്,അനൂപ് ജേക്കബ് , മാണി സി കാപ്പന്‍

തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. കാസര്‍ഗോട് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും കൊല്ലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യും കോഴിക്കോട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമും മലപ്പുറത്ത് എം.ലിജുവും

തൃശ്ശൂരില്‍ സിപി ജോണും പത്തനംതിട്ടയില്‍ ഷിബു ബേബി ജോണും കോട്ടയത്ത് മുന്‍മന്ത്രി കെ സി ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ എംപിയും വയനാട്ടില്‍ എന്‍ഡി അപ്പച്ചനും പാലക്കാട് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

മലപ്പുറത്ത് എം ലിജുവും പാലക്കാട് ജോണ്‍ ജോണും എറണാകുളത്ത് അഡ്വക്കേറ്റ് എന്‍ രാജന്‍ ബാബുവും മുഖ്യപ്രഭാഷണം നടത്തും. ഡിസംബര്‍ 9ന് ആലപ്പുഴ കളക്ടറേറ്റിലെ ധര്‍ണ്ണ പിസി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 13 ന് കണ്ണൂര്‍ കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തും.

എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ എല്ലാ പിന്‍വാതില്‍ നിയമ നങ്ങളും റദ്ദാക്കുക, താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുക, യൂണിവേഴ്‌സിറ്റികളിലും പൊതുമേഖല സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദാക്കുക, പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത സ്ഥാപനങ്ങളില്‍ നിയമനം പിഎസ്സി വഴി നടത്തുക, പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതി നിയമം ലംഘിച്ച തിരുവനന്തപുരം മേയര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് ധര്‍ണ്ണ നടത്തുന്നതെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.

Leave Comment