ഫിൻ സ്വിമ്മിങ് ചാംപ്യൻഷിപ്; കേരളത്തെ പ്രതിനിധീകരിച്ച് മണപ്പുറം അക്വാടിക് കോംപ്ലക്സ്

തൃശൂർ: ഈ വർഷത്തെ നാഷണൽ ലെവൽ ഫിൻ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മണപ്പുറം അക്വാടിക് കോംപ്ലക്സിലെ താരങ്ങൾ പങ്കെടുക്കും. ഡിസംബർ 9, 10, 11 തീയതികളിൽ പൂനെയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ഹെഡ് കോച്ച് ജീവൻ പി ജെയിംസിന്റെ കീഴിൽ സംസ്ഥാന, ജില്ലാ ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനമാണ് മണപ്പുറം അക്വാട്ടിക് താരങ്ങൾ നടത്തിയത്. തൊടുപുഴയിൽ വെച്ചുനടന്ന സംസ്ഥാനതല മത്സരത്തിൽ പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകൾ കരസ്ഥമാക്കിയിരുന്നു.

Report : Ajith V Raveendran

 

Leave Comment