ഷിക്കാഗോ കെ. സി. എസിന്റെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

ഷിക്കാഗൊ: ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ 2022 24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ജെയിന്‍ മാക്കില്‍, ശ്രീ. ജിനോ കക്കാട്ടില്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു, തുടര്‍ന്ന് സിബു കുളങ്ങര (സെക്രട്ടറി), തോമസ്‌കുട്ടി തേക്കുംകാട്ടില്‍ (ജോയിന്റ് സെക്രട്ടറി), ബിനോയ് കിഴക്കനടിയില്‍ (ട്രഷറര്‍) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സില്‍ സത്യപ്രതിജ്ഞ ചെയ്തു.

ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കുളങ്ങരയാണ് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറില്‍ കട്ടപ്പുറം എന്നിവര്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായായും, വുമണ്‍ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി ശ്രീമതി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു. ഇതേതുടര്‍ന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്മോന്‍ കടവില്‍ (വാര്‍ഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കല്‍ (വാര്‍ഡ് – 2), മെര്‍ലിന്‍ പറവതൊടത്തില്‍ (വാര്‍ഡ് – 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാര്‍ഡ് – 4), ബിനു എബ്രാഹം ഇടകരയില്‍ (വാര്‍ഡ് – 5), ടിനോ ജോയ് വളത്താട്ട് (വാര്‍ഡ് – 6), അഭിലാഷ് സൈമണ്‍ നെല്ലാമറ്റം (വാര്‍ഡ് – 7), അനില്‍ ജേക്കബ് മറ്റത്തികുന്നേല്‍ (വാര്‍ഡ് – 8) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

Leave Comment