പതിനാല് സര്‍വകലാശാലകളിലേക്കും ഒരു ചാന്‍സലര്‍ മതി – പ്രതിപക്ഷ നേതാവ്

Spread the love

യു.ഡി.എഫ് ബദല്‍

പതിനാല് സര്‍വകലാശാലകളിലേക്കും ഒരു ചാന്‍സലര്‍ മതി.

വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കില്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാന്‍സലറാക്കണം. ഇതിലൂടെ പ്രോട്ടോകോള്‍ ലംഘനം ഒഴിവാക്കാം.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ചാന്‍സലറെ തെരഞ്ഞെടുക്കണം.

സര്‍വകലാശാല നിയമത്തില്‍ പ്രതിപക്ഷ ഭേദഗതി തള്ളിയതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌ക്കരിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം*

വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാന്‍സലറാക്കണമെന്ന ഭേദഗതിയാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടുകയും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യണം. എന്നാല്‍ പ്രതിപക്ഷ ഭേദഗതി തള്ളി സര്‍ക്കാരിന് ഇഷ്ടമുള്ളവരെ ചാന്‍സലര്‍മാരാക്കുന്നതോടെ കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രവും പാരമ്പര്യവും കളങ്കപ്പെടും.

Author