ലീഗിനെയും കോണ്‍ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് ബൂമറാങായി

Spread the love

സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച വിയോജനക്കുറിപ്പ്
(13/12/2022)

സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് തെറ്റ് ചെയ്‌തെന്ന ആരോപണമാണ് തുടക്കം മുതല്‍ക്കെ പ്രതിപക്ഷം ഉന്നയിച്ചത്. ഇവര്‍ ഒന്നിച്ച് ചേര്‍ന്നാണ് യു.ജി.സി നോട്ടിഫിക്കേഷന് വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. എല്ലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളും ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന

സര്‍വകലാശാലയുടെ അതേ നിലപാടാണ് സുപ്രീം കോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചത്. വി.സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സര്‍ക്കാരും ഗവര്‍ണറുമാണ്. അവിടെ പ്രതിപക്ഷ നിലപാടാണ് കോടതിയും അംഗീകരിച്ചത്. സര്‍വകലാശാലകളില്‍ സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധമായ നടപടികളുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാന്‍സലറെ മാറ്റാനുള്ള നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

ഗവര്‍ണറെയല്ല, സുപ്രീം കോടതി വിധിയെയാണ് പ്രതിപക്ഷവും യു.ഡി.എഫും അനുകൂലിച്ചത്. അതേ നിലപാട് തന്നെയാണ് അന്നും ഇന്നും. ഗവര്‍ണറോടുള്ള വിരോധം കൊണ്ട് സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റുവത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ നടത്തുന്നത്. ഇഷ്ടക്കാരെ ചാന്‍സലര്‍മാരാക്കാന്‍ വേണ്ടി പാകപ്പെടുത്തിയെടുത്തതാണ് ഈ നിയമം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സംഘിവത്ക്കണത്തെ പോലെ തന്നെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരണ നീക്കത്തോടും യോജിക്കാനാകില്ല.

Author