വീണ്ടും വോട്ടെണ്ണല്‍- ലോറന്‍ ബൊബെര്‍ട്ട് വിജയിച്ചു

Spread the love

കൊളറാഡൊ: കൊളറാഡൊ തേര്‍ഡ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ട് യു.എസ്. ഹൗസിലേക്ക് വീണ്ടും വോട്ടെണ്ണ്ല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലോറന്‍ ബോബര്‍ട്ട് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചതായി കൊളറാഡൊ സ്റ്റേറ്റ് സെക്രട്ടറി ഡിസംബര്‍ 12ന് തിങ്കളാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

നേരത്തെ 50.06 ശതമാനം വോട്ടുകള്‍ ലോറന്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി (ഡമോക്രാറ്റിക്) 49.89 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഫ്രിസ്‌ക്ക് സ്റ്റേറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി.

ഏകദേശം അഞ്ഞൂറു വോട്ടുകള്‍ ഭൂരിപക്ഷമുണ്ടായിരുന്ന ലോറന് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ നാലു വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. 5 ശതമാനമോ അതില്‍ കുറവോ വോട്ടുകളാണ് വ്യത്യാസമെങ്കില്‍ ഓ്ട്ടോമാറ്റിക് കൗണ്ടിംഗിന് വ്യവസ്ഥയുണ്ട്.

ട്രമ്പിനെ ശക്തമായി പിന്തുണച്ചിരുന്ന ലോറന്‍ ബൈഡന്‍ ഗവണ്‍മെന്റിനെതിരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2020 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലോറന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യുവജനങ്ങളുടെ ഹരമായിരുന്നു. ഇതോടെ യു.എസ്. ഹൗസില്‍(435) റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 222 ആയി. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 213 സീറ്റുകളും ലഭിച്ചു. 2018ന് ശേഷം യു.എസ്. ഹൗസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ആദ്യമാണ്.

 

Author