മിസ്സ് ഭാരത് യു.എസ്.എ. കിരീടം പ്രിയ അലവാഡി ഗുപ്തക്ക്

അറ്റ്‌ലാന്റ: പ്രിയ അലവാഡി ഗുപ്തക്ക് മിസ്സ് ഭാരത് യു.എസ്.എ. എലൈറ്റ് 2022 കിരീടം. നിരവധി മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഇവര്‍ കിരീടമണിഞ്ഞത്.

അറ്റ്‌ലാന്റയില്‍ ഡിസംബര്‍ 10ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വിജയിയായ ഗുപ്തയെ 2021 മിസ്സ് യൂണിവേഴ്‌സായ ഹര്‍നാസ് സിന്ധു കിരീടമണിയിച്ചു. മൈ ഡ്രീം റ്റി.വി.യു.എസ്.ക്കു വേണ്ടി രശ്മി ബേഡി, ഇനക് ബേഡി എന്നിവരാണ് മത്സരം സംഘടിപ്പിച്ചത്.

Picture2

ഐറ്റി മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റാണ് ഗുപ്ത. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളിലെ സജ്ജീവ സാന്നിധ്യമാണ്. ഈ മത്സരത്തിന് ഞാന്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കികണ്ടതെന്നും, ഓരോ കടമ്പകളും വളരെ ആവേശപൂര്‍വ്വമാണ് തരണം ചെയ്തതെന്നും, ഈ വിജയത്തില്‍ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു. ലോകത്തെമ്പാടുമുള്ള സ്ത്രീകളെ സഹായിക്കുന്നതിന് മിസ്സ ഭാരത് യു.എസ്സ്.എ. എന്ന ടൈറ്റില്‍ പ്രയോജനപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.

2015 ലെ സൗത്ത് ഏഷ്യ ഇന്റര്‍നാഷ്ണല്‍ ടൈറ്റിലും പ്രിയ ഗുപ്ത സ്വന്തമാക്കിയിരുന്നു.

Leave Comment